തിരുവനന്തപുരം: പാചകവാതക വില വർദ്ധനയ്ക്കെതിരെ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ അടുപ്പ് കൂട്ടി കപ്പ പാചകം ചെയ്ത് പ്രതിഷേധിച്ചു. രാജ്ഭവന് മുമ്പിൽ നടന്ന പരിപാടി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ഇന്ധനവില വർദ്ധനവും പാചകവാതക വില വർദ്ധനയും ജനങ്ങളുടെ സാമൂഹിക ജീവിതത്തെ തകർത്തെന്ന് അദ്ദേഹം പറഞ്ഞു. മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആർ. ലക്ഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ എം.എൽ.എ വി.എസ്. ശിവകുമാർ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത് ചന്ദ്രപ്രസാദ്, മഹിളാ കോൺഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോഷ്ന, സംസ്ഥാന ഭാരവാഹികളായ ഡോ. ആരിഫ, ഷാമീല ബീഗം, സുനിത ഉഷാകുമാരി, ജയശ്രീ, ഡി.സി.സി വൈസ് പ്രസിഡന്റ് മോളി അജിത്ത്, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷീല ജി, ഷീല രമണി, ദീപാ അനിൽ, ലാലി, ലീല, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജയന്തി, ഗായത്രി, ഷെർളി, സിന്ധുഷ, സുശീല, ലേഖാ വിജയൻ ,സുധ സരോജം, ഓമന, ഗീത സിതാര, നിയോജക
മണ്ഡലം പ്രസിഡന്റുമാരായ അനിത തുഷാര, ചിക്കു, സഞ്ജു, സിമി, വസന്തകുമാരി, ലത, മഞ്ജു, ജില്ലാ സെക്രട്ടറിമാരായ ബറോമ, രാജേശ്വരി, ലേഖ കൃഷ്ണകുമാർ, സിന്ധുകുമാരി, മേരി പുഷ്പം, ശൈലജ നായർ തുടങ്ങിയവരും പങ്കെടുത്തു.