നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി ടൗൺഹാളിൽ വ്യാപാരികൾക്കും ജീവനക്കാർക്കുമായി കൊവിഡ് പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. സി കാറ്റഗറിയിലുളള നെയ്യാറ്റിൻകര നഗരസഭയിൽ ഇപ്പോൾ വെളളിയാഴ്ച മാത്രമാണ് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതിയുളളത്. വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ വ്യാപാരികളും തൊഴിലാളികളും നിർബന്ധമായും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് നഗരസഭാ ചെയർമാൻ രാജ്മോഹൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്‌ളിൻ എന്നിവർ ആവശ്യപ്പെട്ടു. കൊവിഡ് ടെസ്റ്റിന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് മഞ്ചത്തല സുരേഷ്, ബാലചന്ദ്രൻ, സജൻ ജോസഫ് , ജി. സതി, രാജേഷ്, കെ.പി. ഉദയകുമാർ വിജയൻ, ശ്രീധരൻ നായർ എന്നിവർ നേതൃത്വം നൽകി.