തിരുവനന്തപുരം:നേമം താലൂക്ക് ആശുപത്രിയിൽ ക്ഷയരോഗനിർണയത്തിനുള്ള ട്രൂനാറ്റ് സെന്റർ പ്രവർത്തനം തുടങ്ങി. സെന്റർ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇതോടെ ജില്ലയിലെ ട്രൂനാറ്റ് സെന്ററുകളുടെ എണ്ണം എട്ടായി.
ജില്ലാ ടി.ബി. സെന്റർ, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, വർക്കല താലൂക്ക് ആശുപത്രി, പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ്, പേരൂർക്കട മാതൃകാ ആശുപത്രി എന്നിവിടങ്ങളിലാണ് മറ്റു ട്രൂനാറ്റ് സെന്ററുകളാണുള്ളത്. നേമം താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധരൻ, കൗൺസിലർ എം.ആർ. ഗോപൻ, ആശുപത്രി സൂപ്രണ്ട് ഡോ. ശിവകുമാർ, ടി.ബി യൂണിറ്റ് എം.ഒ.ടി.ഇ ഡോ. പ്രേം കുമാർ, എസ്.ടി.എസ് രഞ്ജിത് കുമാർ, എസ്.ടി.എൽ എസ്. ദീലീപ് കുമാർ, ടി.ബി.എച്ച്.വിമാരായ സുനിൽ കുമാർ, വിപിൻ വിദ്യാധരൻ തുടങ്ങിയവർ പങ്കെടുത്തു.