തിരുവനന്തപുരം: ലീഡർ കെ. കരുണാകരന്റെ 103-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയിൽ പുഷ്പാർച്ചന നടത്തി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വർക്കിംഗ് പ്രസിഡന്റുമാരായ പി.ടി. തോമസ് എം.എൽ.എ, കൊടിക്കുന്നിൽ സുരേഷ് എം.പി, ടി. സിദ്ദിഖ് എം.എൽ.എ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എം.പി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എൻ. പീതാംബരക്കുറുപ്പ്, ഡോ. ശൂരനാട് രാജശേഖരൻ, ടി. ശരത്ചന്ദ്ര പ്രസാദ്, എൻ. ശക്തൻ, വർക്കല കഹാർ, വി.എസ്. ശിവകുമാർ, മണക്കാട് സുരേഷ്, ജി. രതികുമാർ, മൺവിള രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.