ishani

വർക്കൗട്ടിലൂടെയും കൃത്യമായ ഡയറ്റിംഗിലൂടെയും ശരീരഭാരം കുറിച്ച കഥകൾ കേട്ടിട്ടുണ്ട്. എന്നാൽ നടി ഇഷാനി കൃഷ്ണ പറയുന്നത് ശരീരഭാരം വർദ്ധിപ്പിച്ച കഥ.

മമ്മൂട്ടിചിത്രം വണ്ണിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ഇഷാനി നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളുംഅഹാനയുടെ രണ്ടാമത്തെ അനുജത്തിയുമാണ് . പലരും പഴയതിനേക്കാൾ മെലിയുമ്പോൾ ഇഷാനി ഏറ്റെടുത്ത ചാലഞ്ച് വണ്ണം കൂട്ടുക എന്നതായിരുന്നു.

39-41 കിലോയിൽനിന്ന് സ്വപ്രയത്‌നം കൊണ്ട് പത്തുകിലോ ശരീരഭാരമാണ് നടി വർദ്ധിപ്പിച്ചത്. വീട്ടിലെ ഉയരം കൂടിയ ആളാണ് അഹാന. ഇഷാനിക്ക് അഞ്ചടി നാലിഞ്ച് ഉയരമുണ്ട്. തന്നേക്കാൾ പത്തുകിലോ കുറഞ്ഞ അനുജത്തി എന്ന് അഹാന തന്നെ മുമ്പൊരിക്കൽ ഇഷാനിയെ വിശേഷിപ്പിച്ചിരുന്നു.