തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ദ്വിദിന വെബിനാർ സമാപിച്ചു. " സ്ത്രീധനം - സ്ഥിതി, വ്യവസ്ഥിതി, നാട്ടുനടപ്പ് " എന്ന വിഷയത്തിൽ വെർച്ച്വലായി നടന്ന പരിപാടിയിൽ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സരിത എം.എൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജിത എസ്.ആർ ഉദ്ഘാടനം ചെയ്‌ത വെബിനാറിൽ നടിയും സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമായ കബനി മുഖ്യാതിഥിയായിരുന്നു.
വെബിനാറിന് ആശംസ അറിയിച്ച് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും എൻ.എസ്.എസ് അഡ്വൈസറുമായ ദൃശ്യ ദാസ്, എൻ.എസ്.എസ് വോളന്റിയർമാരായ ആദിത്യ ബി. അനൂപ്, അമലു. പി.എസ് എന്നിവർ പങ്കെടുത്തു. അമൃത ബി. രമേഷ് സ്വാഗതവും അരുണിമ .എ.ആർ നന്ദിയും പറഞ്ഞു. ദൃശ്യ ദിലീഷ്, സോന. എസ്, അഭിരാമി എ.ആർ എന്നിവർ കോ ഓർഡിനേറ്റർമാരായിരുന്നു. ഇന്നലെ ക്വീയറിഥം കേരളയുടെ പ്രസിഡന്റ് പ്രിജിത് പി.കെ " ക്വീയർ സൗഹൃദ കാമ്പസ്" എന്ന വിഷയത്തിൽ സംസാരിച്ചു.