vilavoorkal

മലയിൻകീഴ്: വിളവൂർക്കൽ ഗവ.ആശുപത്രിയിൽ വാക്സിൻ വിതരണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് യുവമോർച്ച വിളവൂർക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളവൂർക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ബി.ജെ.പി കാട്ടാക്കട മണ്ഡലം ജനറൽ സെക്രട്ടറി കുന്നുവിള സുധീഷ് ധർണ ഉദ്ഘാടനം ചെയ്തു. യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണുപ്രിയൻ അദ്ധ്യക്ഷത വഹിച്ചു. വിളവൂർക്കൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കെ. അനിൽകുമാർ, മണ്ഡലം സെക്രട്ടറി ശ്രീകണ്ഠൻനായർ,ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.ശാലിനി,ആശാചന്ദ്രൻ, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ചു,ദിലീപ്,പ്രസാദ്,ബിനു, ആലംകോട് ബിനു, അരുൺകുമാർ,വിപിൻകുമാർ,അനിൽബാബു. വിജയേഷ് എന്നിവർ സംസാരിച്ചു.

(ഫോട്ടോ അടിക്കുറിപ്പ്..വാക്സിൻ വിതരണത്തിൽ അപാകത ആരോപിച്ച വിളവൂർക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവമോർച്ച സംഘടിപ്പിച്ച ധർണ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കുന്നുവിള സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.)