phone

കുറ്റിച്ചൽ: നിർദ്ധനരായ കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ അഞ്ച് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് കേരള ഫീഡ്സ് സമ്മാനിച്ച സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റ് കെ.സുഗതകുമാരൻ ആശാരി അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ, കേരള ഫീഡ്സ് ഡെപ്യൂട്ടി മാനേജർ മാർക്കറ്റിംഗ് ഷൈൻ.എസ്. ബാബു,ജില്ലാ ഞ്ചായത്ത് അംഗം എ.മിനി,ഗ്രാമ പഞ്ചായത്തംഗങ്ങളായ എലിസബത്ത്,വി.രമേശന്‍,സുനിൽകുമാർ.ടി,സമീനാ ബീവി, പ്രിൻസിപ്പൽ ഹേമപ്രിയ ആർ.എസ്. തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ.................... കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് കേരള ഫീഡ്സ് സമ്മാനിച്ച സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ നിർവഹിക്കുന്നു