photo

നെടുമങ്ങാട്: ലീഡർ കെ.കരുണാകരന്റെ 103 -മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 കേന്ദ്രങ്ങളിൽ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.നെടുമങ്ങാട് തൃപ്പാദം ആശ്രമത്തിൽ രമേശ് ചെന്നിത്തല ലീഡർ അനുസ്മരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാറിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് നേതാക്കളായ കരകുളം കൃഷ്ണപിള്ള , ശൂരനാട് രാജശേഖരൻ , പി.എസ് പ്രശാന്ത്, കല്ലയം സുകു, എൻ.ബാജി, നെട്ടിറച്ചിറ ജയൻ , വട്ടപ്പാറ ചന്ദ്രൻ , കാച്ചാണി രവി , രാജേന്ദ്രൻ നായർ , ടി.അർജുനൻ , എം.എസ് ബിനു, ചെല്ലാങ്കോട് ജ്യോതിഷ്, റഹിം, കരകുളം സുകുമാരൻ , പൂങ്കുംമൂട് അജി, മഹേഷ് ചന്ദ്രൻ , ഹാഷിം റഷീദ്, ഉളിയൂർ സുരേഷ് , രാജശേഖരൻ നായർ , വാണ്ട സതീഷ് , രത്നാകരൻ, പുതുകുളങ്ങര നാഗപ്പൻ , സി.രാധാകൃഷ്ണൻനായർ , ഫസീല കായ്പ്പാടി, സന്ധ്യാ സുമേഷ് എന്നിവർ പ്രസംഗിച്ചു. തൃപ്പാദം ഡയറക്ടർ ഫാ.ജോസഫ് അഗസ്റ്റിൻ, സിസ്റ്റർ സുപ്പീരിയർ ലെസി, കൊവിഡ് പ്രതിരോധ പ്രവർത്തകൻ രാജീവ്കുമാർ എന്നിവരെ രമേശ് ചെന്നിത്തല ആദരിച്ചു. ആശ്രമം അന്തേവാസികൾക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വകയായി സദ്യയൊരുക്കി.

caption നെടുമങ്ങാട്ട് ലീഡർ കെ.കരുണാകരൻ അനുസ്മരണം രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു