നാഗർകോവിൽ: കന്യാകുമാരിയിൽ 21 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്‌റ്റ് ചെയ്തു. കുണ്ടൽ സ്വദേശി ശ്രീകൃഷ്ണൻ (39), കൊട്ടാരം സ്വദേശി സ്വാമി (42) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. കഴിഞ്ഞ ദിവസം കന്യാകുമാരി എസ്.ഐ ലൂയിസ് ലോറൻസിന്റെ നേതൃത്വത്തിൽ നരികുളം പാലത്തിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് രണ്ട് ലക്ഷം രൂപ വില വരും. ജില്ലയിലെ കഞ്ചാവ് വില്പനയ്ക്ക് തടയിടുന്നതിനായി ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശപ്രകാരമാണ് വ്യാപക പരിശോധനകൾ നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.