d

തിരുവനന്തപുരം: 80ാം പിറന്നാൾ ആഘോഷിച്ച മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് പിറന്നാൾ സമ്മാനവുമായി മുൻ മന്ത്രിയും പ്രഭാത് ബുക്ക് ഹൗസ് ചെയർമാനുമായ സി. ദിവാകരനെത്തി. ഇന്നലെ അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തിയ അദ്ദേഹം പ്രഭാത് ബുക്‌സ് പ്രസിദ്ധീകരിച്ച തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകൾക്ക് ശേഷം എന്ന പുസ്‌തകം പിറന്നാൾ സമ്മാനമായി നൽകി. ഏറെ നാളത്തെ സൗഹൃദം പുതുക്കി വർത്തമാനം പറഞ്ഞ ശേഷമാണ് സി. ദിവാകരൻ മടങ്ങിയത്.