karu

കിളിമാനൂർ:ലീഡർ കെ.കരുണാകരന്റെ 103 മത് ജന്മദിനം പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ ജംഗ്ഷനിൽ പഴയ കുന്നുമ്മൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ ആചരിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അടയമൺ മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.സി.സി അംഗം കെ.നളിനൻ,മണ്ഡലം വൈസ് പ്രസിഡന്റ് സുനി,മണ്ഡലം ജനറൽ സെക്രട്ടറി ബേബി കുമാർ,ജിത്തു എന്നിവർ പങ്കെടുത്തു.