photo

പാലോട്: പേരക്കുഴി ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ ദിനാചരണവും വായന പക്ഷാചരണത്തിന്റെ സമാപനവും നൊമ്പര പാലോട് എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനവും ഡബിംഗ് ആർട്ടിസ്റ്റും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ അമ്പുട്ടി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ വി.എൽ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.സ്വാമിനാഥൻ, സീനിയർ അസിസ്റ്റന്റ് ലേഖ, എം. നാഷിദ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വളപ്പിൽ ഫലവൃക്ഷ തൈകൾ നടുകയും പുസ്തകം വിതരണം നടത്തുകയും ചെയ്തു.

ക്യാപ്ഷൻ: പേരക്കുഴി ഗവ.എൽ.പി.സ്കൂളിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം അമ്പുട്ടി ഉദ്ഘാടനം ചെയ്യുന്നു