july05a

ആറ്റിങ്ങൽ: തോന്നയ്ക്കൽ സായിഗ്രാമത്തിൽ ആരംഭിച്ച സായി നാരായണാലയം എന്ന ഊട്ടുപുര റെക്കാഡ് നേട്ടത്തിലേക്ക്. ഇതുവരെ ഇവിടെ നാലര കോടി ആളുകൾക്കാണ് ഭക്ഷണം വിളമ്പിയത്. കാഷ് കൗണ്ടർ ഇല്ലാത്ത ഊട്ടുപുര എന്ന പ്രത്യേകതയും ഇതിനുണ്ട്.

സംഗീത ചക്രവർത്തി ദക്ഷിണാമൂർത്തി സ്വാമികളാണ് സായിനാരായണാലയം ഉദ്ഘാടനം ചെയ്തത്. സായിഗ്രാമത്തിൽ തന്നെ ഉത്പാദിപ്പിക്കുന്ന അരിയും പച്ചക്കറികളും മറ്റുമാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്. ഇവിടത്തെ ഗോകുലം എന്ന ഗോശാലയിൽ നിന്നുള്ള പാലാണ് ഊട്ടുപുരയിൽ ഉപയോഗിക്കുന്നത്. കൂടാതെ ഇലയിൽ മാത്രമാണ് ഊണ് വിളമ്പുന്നത്. ഒരു ദിവസം ശരാശരി 500 പേരിലധികം ആളുകൾ അതിഥികളായി സായിഗ്രാമത്തിൽ എത്താറുണ്ട്.

മോണ്ടിസോറി കുട്ടികൾക്ക് പാൽ തുടങ്ങി മറ്റ് പോഷകാഹാരങ്ങളും നൽകുന്നുണ്ട്. കഴിഞ്ഞ 3 വർഷമായി കോരാണി ഗവ. യു.പി സ്കൂളിൽ സായിഗ്രാമിൽ നിന്നുമാണ് പ്രഭാതഭക്ഷണം നൽകുന്നത്.

മംഗലപുരം, മുദാക്കൽ പഞ്ചായത്തുകളിലെ കൊവിഡ് ബാധിതർക്ക് ഭക്ഷണപ്പൊതികൾ ഇവിടെ നിന്ന് വിതരണം ചെയ്തു.