നെടുമങ്ങാട്: ദുരിതങ്ങൾ വിട്ടുമാറാതെ വേട്ടയാടുകയാണ് ഇരുവൃക്കകളും തകാരാറിലായ സുഗന്ധിയെ. കരുപ്പൂര് മുടിപ്പുര ജംഗ്ഷൻ കൃഷ്ണാഭവനിൽ കണ്ണന്റെ ഭാര്യ സുഗന്ധിയാണ് (44) ദുർവിധിയെ പഴിച്ച് ദിവസം തള്ളിനീക്കുന്നത്. ഡയാലിസിസീസ് ചെയ്യാൻ ആശുപത്രിയിൽ എത്തിയപ്പോൾ വീണ് കൈയൊടിഞ്ഞു. കൊവിഡ് രൂക്ഷമായതോടെ ഡയാലിസിസ് മുടങ്ങി. ഇതിനിടയിൽ ഏക മകനും അകാലത്തിൽ മരിച്ചു. കൈ ഒടിഞ്ഞതോടെ വീട്ടു ജോലികൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് സുഗന്ധി. നാട്ടുകാരുടെ സഹായത്തോടെ ഡയാലിസിസിന് പണം കണ്ടെത്തിയിരുന്ന കണ്ണൻ ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. നാട്ടുകാരുടെ സഹായത്തോടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ഡയാസിസിസിന് സൗകര്യം ലഭിച്ചെങ്കിലും കുടുംബത്തിന് ഈ ഭാരിച്ച ചെലവ് താങ്ങാനാവുന്നില്ല. ആഴ്ചയിൽ മൂന്ന് ഡയാലിസിസാണ് ചെയ്യുന്നത്. ഒന്നര വർഷം കൊണ്ട് 203 ഡയാലിസിസ് പിന്നിട്ടിരിക്കുകയാണ് സുഗന്ധി. നാട്ടുകാരുടെ നിർദ്ദേശപ്രകാരം ചികിത്സാ ചെലവിനായി സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ നെടുമങ്ങാട് ബ്രാഞ്ചിൽ 3382982024 (ഐ.എഫ്.സികോഡ് CBIN0284862 ) എന്ന അക്കൗണ്ട് നമ്പർ ആരംഭിച്ചിട്ടുണ്ട്. ഫോൺ: 8086161417. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.