ബാലരാമപുരം : ഡി.വൈ.എഫ്.ഐ നേമംബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കനിവ് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.അവണാകുഴി സദാശിവൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ് സി.പി.എം നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന് നൽകിയായിരുന്നു ലോഗോ പ്രകാശനം ചെയ്തത്.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ് കവിത, സി പി എം നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എച്ച്.സാദിക്കലി, ബ്ലോക്ക് സെക്രട്ടറി ഡി എസ് നിതിൻരാജ് പ്രസിഡന്റ് സുജിത്ത്, നേതാക്കളായ ആനന്ദ് ഷിനു, മനുക്കുട്ടൻ, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ -കനിവ് ലോഗോ പ്രകാശനം കെ.പി.പ്രമോഷ് സി പി എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന് നൽകി നിർവഹിക്കുന്നു