covid-19-

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക കർശനമായി തയ്യാറാക്കണമെന്ന് സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം നിർദ്ദേശിച്ചു. ആദ്യദിനം തിരുവനന്തപുരത്തെ വിവിധയിടങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് സംഘം ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയത്.

തിരുവനന്തപുരത്തെ കൊവിഡ് ചികിത്സാ ആശുപത്രികളിലും കണ്ടെയിൻമെന്റ് സോണുകളിലുമാണ് കേന്ദ്ര സംഘം സന്ദർശനം നടത്തിയത്. ജില്ലാകളക്ടറുമായും ആരോഗ്യവകുപ്പിലെ ഉന്നതോദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച നടത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതിനിധി രുചി ജയിൻ, ജവഹർലാൽ മെഡിക്കൽ എഡ്യൂക്കേഷൻ റിസർച്ചിലെ ഡോ. വിനോദ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിയ സംഘം ഡോക്ടർമാരുമായി സംസാരിച്ചു.

മൂന്നാംതരംഗം മുന്നിൽക്കണ്ട് ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും നിർദ്ദേശിച്ചു. തുടർന്ന് ചാല മാർക്കറ്റ്, കണ്ടെയിൻമെന്റ് സോണുകളായ മലയിൻകീഴ്, കല്ലിയൂർ എന്നിവിടങ്ങളും സന്ദർശിച്ചു. ഇന്ന് കൊല്ലത്തും ബുധനാഴ്‌ച പത്തനംതിട്ടയിലും സംഘം സന്ദർശന നടത്തിയ ശേഷം മടങ്ങും.

ടെസ്റ്റ് പോസിറ്റിവിറ്റി പത്തിൽ കുറയാത്ത സ്ഥലങ്ങളിൽ പ്രതിരോധത്തിലോ നിയന്ത്രണങ്ങളിലോ മാറ്റം വരുത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സംഘം നൽകിയേക്കും. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും റിപ്പോർട്ട് നൽകും.

'ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം തൃപ്തി അറിയിച്ചു".

- ഡോ. ഷിനു,

തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ

 വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ലെ​ ​കൊ​വി​ഡ് ​വ്യാ​പ​നം പ്ര​ത്യേ​കം​ ​പ​രി​ശോ​ധി​ക്ക​ണം​:​ ​മു​ഖ്യ​മ​ന്ത്രി

വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​കൂ​ടു​ന്ന​ത് ​പ്ര​ത്യേ​ക​മാ​യി​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​കൊ​വി​ഡ് ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ൽ​ ​ടെ​സ്റ്റു​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ആ​രോ​ഗ്യ​വ​കു​പ്പി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​അ​ക്കാ​ര്യം​ ​ക​ള​ക്ട​ർ​മാ​ർ​ ​ഉ​റ​പ്പാ​ക്കം.​ ​ലോ​ക്ക് ​ഡൗ​ൺ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പു​നഃ​രാ​ലോ​ചി​ക്കാ​നു​ള്ള​ ​പ്ര​തി​വാ​ര​ ​അ​വ​ലോ​ക​ന​യോ​ഗം​ ​ഇ​ന്ന് ​ചേ​രും.
അ​നു​ബ​ന്ധ​രോ​ഗ​മു​ള്ള​ ​പ്രാ​യം​ ​കു​റ​ഞ്ഞ​വ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പോ​കാ​ത്ത​ത് ​പ്ര​ശ്ന​മാ​കു​ന്നു​ണ്ട്.​ ​അ​വ​രെ​ ​കൊ​വി​ഡ് ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള​ ​ക്യാ​മ്പ​യി​ൻ​ ​ശ​ക്തി​പ്പെ​ടു​ത്ത​ണം.​ ​വാ​ർ​ഡു​ത​ല​ ​സ​മി​തി​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​അ​വ​രെ​ ​നി​ർ​ബ​ന്ധി​ക്ക​ണം.​ ​ക്വാ​റ​ന്റൈ​ൻ​ ​കൃ​ത്യ​മാ​യി​ ​പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും​ ​ഉ​റ​പ്പാ​ക്ക​ണം.
പ്രാ​ഥ​മി​ക​ ​സ​മ്പ​ർ​ക്ക​ക്കാ​രു​ടെ​ ​വി​വ​രം​ ​കൊ​വി​ഡ്‌​ ​പോ​ർ​ട്ട​ലി​ൽ​ ​കൃ​ത്യ​മാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും​ ​മ​റ്റും​ ​വൃ​ദ്ധ​ർ​ക്കു​വേ​ണ്ടി​ ​വാ​ക്സി​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​മ്പോ​ൾ​ ​ര​ണ്ടാം​ ​ഡോ​സി​നു​ള്ള​ ​സ​ന്ദേ​ശം​ ​ശ്ര​ദ്ധി​ക്കാ​ത്ത​ത് ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ച്ചു.
ക​ടു​ത്ത​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും​ ​വ്യാ​പ​നം​ ​പ​ത്തു​ശ​ത​മാ​ന​ത്തി​ൽ​ ​താ​ഴാ​ത്ത​ത് ​സ​ർ​ക്കാ​രി​ന് ​ക​ടു​ത്ത​ ​ആ​ശ​ങ്ക​യാ​യി​ട്ടു​ണ്ട്.​ ​പ്ര​തി​ദി​ന​ ​പോ​സി​റ്റി​വി​റ്റി​നി​ര​ക്ക് 29​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 10​ലേ​ക്ക് ​താ​ഴ്‌​ത്താ​നാ​യെ​ങ്കി​ലും​ ​ര​ണ്ടാ​ഴ്ച​യാ​യി​ ​പ​ത്തു​ശ​ത​മാ​ന​ത്തി​ൽ​ ​ത​ന്നെ​ ​നി​ല​നി​ൽ​ക്കു​ക​യാ​ണ്.​ ​ക്വാ​റ​ന്റൈ​ൻ​ ​ശ​ക്തി​പ്പെ​ടു​ത്തി​യും​ ​ദി​വ​സ​വും​ ​ഒ​രു​ല​ക്ഷ​ത്തി​ലേ​റെ​ ​ആ​ളു​ക​ളെ​ ​പ​രി​ശോ​ധി​ച്ചും​ ​കൂ​ടി​യ​ ​വ്യാ​പ​ന​മു​ള്ള​യി​ട​ങ്ങ​ളി​ൽ​ ​ട്രി​പ്പി​ൾ​ ​ലോ​ക്ക് ​ഡൗ​ണും​ ​ആ​ണ്.​ ​വ്യാ​പാ​ര​ശാ​ല​ക​ൾ​ ​ആ​ഴ്ച​യി​ൽ​ ​കൂ​ടു​ത​ൽ​ ​ദി​വ​സ​ങ്ങ​ളി​ലും​ ​ക​ട​ക​ളും​ ​വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളും​ ​പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.​ ​പ​കു​തി​യോ​ളം​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​അ​മ്പ​ത് ​ശ​ത​മാ​ന​ത്തി​ൽ​താ​ഴെ​യാ​ണ് ​ഹാ​ജ​ർ​നി​ല.

 8037​ ​രോ​ഗി​ക​ൾ,​ 102​ ​മ​ര​ണം

സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 8037​ ​പേ​ർ​ ​കൂ​ടി​ ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യി.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 80,134​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 10.03​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ 102​ ​മ​ര​ണ​ങ്ങ​ളാ​ണ് ​ഇ​ന്ന​ലെ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്‌​ത​ത്.​ ​ഇ​തോ​ടെ​ ​ആ​കെ​ ​മ​ര​ണം​ 13,818​ ​ആ​യി.

 വാ​ക്‌​സി​ൻ​ ​സ്ലോ​ട്ടു​ക​ൾ​ ​കി​ട്ടാ​നി​ല്ല

​സം​സ്ഥാ​ന​ത്ത് ​വീ​ണ്ടും​ ​വാ​ക്‌​സി​ന് ​ക്ഷാ​മ​മാ​യ​തോ​ടെ​ ​സ്ലോ​ട്ട് ​ബു​ക്ക് ​ചെ​യ്യാ​നാ​വാ​തെ​ ​ജ​നം​ ​വ​ല​യു​ന്നു.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ക​ളി​ലെ​ ​സ്റ്റോ​റു​ക​ളി​ൽ​ ​വാ​ക്‌​സി​ൻ​ ​ഇ​ല്ലാ​ത്ത​ ​അ​വ​സ്ഥ​യാ​ണ്.​ ​ഇ​ന്ന​ത്തോ​ടെ​ ​കൂ​ടു​ത​ൽ​ ​ജി​ല്ല​ക​ളി​ൽ​ ​വാ​ക്‌​സി​ൻ​ ​തീ​രും.​ ​വെ​ള്ളി​യാ​ഴ്ച​ ​അ​ടു​ത്ത​ ​സ്റ്റോ​ക്ക് ​എ​ത്തു​മെ​ന്നാ​ണ് ​വി​ശ​ദീ​ക​ര​ണം.