gr

തിരുവനന്തപുരം: പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയുടെ നാലാം ഘട്ടത്തിൽ 3.87 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ കേരളത്തിൽ വിതരണം ചെയ്യുമെന്ന് എഫ്.സി.ഐ (കേരളം) ജനറൽ മാനേജർ വി.കെ. യാദവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3.08 ലക്ഷം ടൺ അരിയും 0.79 ലക്ഷം ടൺ ഗോതമ്പും ലഭിക്കും. സംസ്ഥാനത്തെ 1.54 കോടി ഗുണഭോക്താക്കൾക്ക് നവംബർ വരെ സൗജന്യമായി ലഭ്യമാകും.1,238 കോടി രൂപ വിലയുളള ധാന്യമാണ് ലഭിക്കുക. സാധാരണ വിഹിതത്തിന്റെ രണ്ടിരട്ടിയലധികമാണിത്.