cogress-parssala

പാറശാല: പാറശാല ഗ്രാമ പഞ്ചായത്ത് വക പൊതുശ്മാശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി പഞ്ചായത്ത് ഭരണസമിതി ഏർപ്പെടുത്തിയ ഇരട്ട നികുതി നടപടിക്കെതിരെയും പഞ്ചായത്തിലെ വാക്സിനേഷൻ നടപടികളിലെ ക്രമക്കേടുകൾക്കെതിരെയും കോൺഗ്രസ് പ്രവർത്തകർ പാറശാലയിൽ പ്രതിഷേധിച്ചു. പ്രതീകാത്‌മകമായി ശവമഞ്ചവുമേന്തി പാറശാല ഗാന്ധി പാർക്ക് ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ പഞ്ചായത്തിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ മുൻ എം.എൽ.എ എ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി സെക്രട്ടറി കൊറ്റാമം വിനോദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, ഡി.സി.സി മെമ്പർമാരായ ടി.കെ. വിശ്വംഭരൻ, എ.സി. രാജു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പാറശാല രാജൻ, വി.കെ. ജയറാം, ജാഷർ ഡാനിയേൽ, കൊറ്റാമം മോഹനൻ, ആടുമാൻകാട് സുരേഷ്, ലെറ്റ് വിൻ ജോയി, വിനയനാഥ്‌, സുധാമണി, മഹിളകുമാരി, പ്രീജ, താര, വേലപ്പൻ നായർ, വിൻസർ തുടങ്ങിയവർ പങ്കെടുത്തു. ധർണയെ തുടർന്ന് ശവമഞ്ചത്തെ പഞ്ചായത്തിന് മുന്നിൽ വച്ച് സംസ്കരിച്ചു.

 ഫോട്ടോ: പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തുന്നു