പാറശാല: ദൂരയാത്ര ചെയ്യുന്നവർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം ഒരുക്കുന്നതിനായി കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ ആറ്റുപുറത്ത് നിർമ്മിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന് കെ.ആൻസലൻ എം.എൽ.എ തറക്കല്ലിട്ടു. കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സുധാർജുനന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ഡേവിൾസ് മേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻമാരായ സന്തോഷ് രാജ്, ഗീതാസുരേഷ്, അജിത് പൊഴിയൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോണിയ ആന്റണി,സെക്രട്ടറി ജി.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ ആറ്റുപുറത്ത് നിർമ്മിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന് കെ.ആൻസലൻ എം.എൽ.എ തറക്കല്ലിടുന്നു