ramesh-chennithala

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസ് പിൻവലിക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ നിന്നുണ്ടായ വിമർശനത്തിന്റെ വെളിച്ചത്തിലെങ്കിലും സാമാന്യ മര്യാദയുണ്ടെങ്കിൽ ആ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കെ.എം.മാണി അഴിമതിക്കാരനാണെന്നാണ് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വാദിച്ചത്. ഇക്കാര്യത്തിൽ ജോസ്.കെ.മാണിക്ക് എന്താണ് പറയാനുള്ളത്? പൊതു താല്പര്യം മുൻനിറുത്തിയാണ് കേസ് പിൻവലിക്കുന്നതിനെതിരെ കഴിഞ്ഞ നാല് വർഷമായി താൻ പോരാടുന്നത്.