neyya

നെയ്യാറ്റിൻകര : ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് പഠനം ഉറപ്പാക്കാൻ സി.പി.എം പാറശാല ലോക്കൽ കമ്മിറ്റിയുടെ മൊബൈൽ ചലഞ്ചിൽ ഡ്രാഗൺ അഡ്വഞ്ചർ ക്ളബും അംഗമായി.

ക്ളബ് അംഗങ്ങൾ സംഭാവന നൽകിയ രണ്ട് സ്മാർട്ട് ഫോണുകൾ പാറശാല ഗ്രാമം സ്വദേശി ഒമ്പതാം ക്ളാസ് വിദ്യാർത്ഥി ശ്രീരഞ്ജിനിക്കും കാരാളി സ്വദേശിനി ആറാം ക്ളാസ് വിദ്യാർത്ഥി അശ്വനിക്കും നൽകി.പാറശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജുവും ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത സന്തോഷും നിർവഹിച്ചു.

ക്യാപ്ഷൻ......

ഒാൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സി.പി.എം പാറശാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ നൽകുന്നു