തിരുവനന്തപുരം: 33 വർഷത്തെ പൊലീസ് സേവനത്തിന് ശേഷം വിരമിച്ച റോജി ജെ.വിക്ക് (ഇരുപതുവർഷത്തിലേറെ ഹെഡ് കോൺസ്റ്റബിളായും സബ് ഇൻസ്പെക്ടറായും പ്രവർത്തിച്ചു) ബഹുജനസമിതി യാത്രാഅയപ്പ് നൽകി. എം. വിൻസെന്റ് എം.എൽ.എ യാത്രാഅയപ്പ് ഉപകാരം നൽകി റോജിയെ ആദരിച്ചു. സമിതി പ്രസിഡന്റ് എം. നിസ്താർ, കൺവീനർ ആമിന എൽ.എസ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് ബ്ളോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ആർ.എസ്. വസന്തകുമാരി, സി.എം.പി. നേതാവ് ജെ. ഹയറുനിസ എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ............
ബാലരാമപുരം സബ് ഇൻസ്പെക്ടറായിരുന്ന റോജിക്ക് ബഹുജന സമിതിയുടെ യാത്രാഅയപ്പ് ആദരവ് അഡ്വ. എം. വിൻസെന്റ് എം.എൽ.എ നൽകുന്നു. സമീപം സമിതി പ്രസിഡന്റ് എം. നിസ്താർ, കൺവീനർ ആമിന എൻ.എസ്.