cmp

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ മത്സ്യക്കച്ചവടം ഇല്ലാതായത് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ബാലരാമപുരം മാർക്കറ്റിലെ മത്സ്യവില്പനക്കാരായ തൊഴിലാളികൾക്ക് സി.എം.പി പ്രവർത്തകർ പുതുവസ്ത്രങ്ങളും ഭക്ഷ്യക്കിറ്റും ധനസഹായവും നൽകി. അഡ്വ. എം. വിൻസെന്റ് എം.എൽ.എ സഹായ വിതരണം ഉദ്ഘാടനം ചെയ്തു. സി.എം.പി നേതാവ് എം. നിസ്താർ, എസ്.ഡി.പി കോവളം മേഖലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഇലാഹി സക്കീർ, സി.എം.പി നേതാവ് ജെ. ഹയറുനിസ, സമിതി കൺവീനർ ആമിന എൻ.എസ്. എന്നിവർ പങ്കെടുത്തു.