കുളത്തൂർ: പൗണ്ടുകടവ് റെയിൽവേ ട്രാക്കിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ ബോംബുകളെന്ന് തോന്നിപ്പിക്കുന്ന വസ്‌തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ ഉച്ചയോടെ കുളത്തൂർ പൗണ്ടുകടവിൽ വി.എസ്‌.എസ്.സിക്കും റെയിൽവേ ട്രാക്കിനുമിടയിലെ കാടുമൂടിക്കിടന്ന പുരയിടത്തിലായിരുന്നു സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്‌ക്വാഡിനെ എത്തിച്ച് തുമ്പ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പേപ്പറിൽ കല്ലുകൾവച്ച് നൂലുകൊണ്ട് കെട്ടി തയ്യാറാക്കിയ വ്യാജ ബോംബുകളാണെന്ന് കണ്ടെത്തി. തുമ്പ പൊലീസ് അന്വേഷണം ആരംഭിച്ചു.