ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് സിനിമയാണ് മോഹൻലാലിന്റെ ദൃശ്യം ടു. മോഹൻലാലിന്റെ മകളുടെ വേഷത്തിലൂടെ അൻസിബ പ്രേക്ഷകരുടെ സജീവശ്രദ്ധ നേടുകയും ചെയ്തിരുന്നു. അത്ര മികച്ച പ്രകടനമാണ് താരം ചിത്രത്തിൽ കാഴ്ചവച്ചത്. ഇതിന് മുമ്പ് പല സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യത്തിലെ അഭിനയം അൻസിബയുടെ കരിയറിലെ മികച്ചതും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സഹായിച്ച കഥാപാത്രവുമായി.
നടി, നർത്തകി, ടെലിവിഷൻ അവതാരക എന്നിങ്ങനെയെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് അൻസിബ. ബാലതാരമായാണ് സിനിമയിലെത്തിയത്. 2008 ൽ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിൽ സ്‌കൂൾ വിദ്യാർഥിനിയായാണ് തുടക്കം. എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരമാകുംവിധം തന്മയത്വത്തോടെ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് താരമൂല്യം കൂടാൻ കാരണം.
സോഷ്യൽ മീഡിയയിലും അൻസിബ സജീവമാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു അസ്ഥികൂടവുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. സ്വിമ്മിംഗ് പൂൾ ഫോട്ടോകളുമായിട്ടാണ് താരത്തിന്റെ പുതിയ വരവ്.
സിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഇതിനകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്ലാക്ക് ഡ്രസ്സിൽ താരം കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് അധികം ആരാധകരും അഭിപ്രായപ്പെട്ടിരിക്കുന്നത്.