കൊവിഡ് യാത്രകൾ മുടക്കിയതിന്റെ വിഷമം മാറ്റാൻ പഴയ യാത്രയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ എല്ലാവരും ചെയ്യുന്നത്. ലോക്ക്ഡൗണിനിടയിൽ നിരവധി താരങ്ങളാണ് പഴയ യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും ത്രോബാക്കായി ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ അങ്ങനെയൊരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് സുപ്രിയ പൃഥ്വിരാജ്. പൃഥ്വിരാജിനൊപ്പം പൂമാലയുമിട്ട് മാലിദ്വീപിൽവച്ച് എടുത്തിരിക്കുന്ന ഒരു ചിത്രമാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത്. എന്നാൽ അതിൽ ഒരു ആരാധകന്റെ കമന്റാണ് ശ്രദ്ധേയമാകുന്നത്. ''ഹാപ്പി മാരീഡ് ലൈഫ്" എന്നാണ് ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. 'Throwback on a Monday !' എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ചിത്രം പങ്കുവച്ചത്. അതിനു താഴെയാണ് ആരാധകന്റെ കമന്റ്.
പൃഥ്വിയെക്കാൾ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ് സുപ്രിയ. പൃഥ്വിയുടേയും മകൾ അല്ലിയുടേയും വിശേഷങ്ങൾ ആരാധകർ കൂടുതലും അറിയുന്നത് സുപ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിലും സുപ്രിയയുടെ സാന്നിദ്ധ്യമുണ്ട്.