arya

വെമ്പായം: കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി വേൾഡ് മലയാളീ കൗൺസിന്റെ നേതൃത്വത്തിൽ സൗജന്യമായി നൽകിയ ഓക്സിജൻ കോൺസന്ററേറ്റിന്റെ വിതരണോദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോർപ്പറേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഡബ്യൂ.എം.സി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, വൈസ് പ്രസിഡന്റ്‌ അഡ്മിൻ സി.യു. മത്തായി, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ ബേബി മാത്യു, ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സൺ തങ്കമണി ദിവാകരൻ, പരിസ്ഥിതി ഫോറം ചെയർമാൻ ശിവൻ മടത്തിൽ, ഗ്ലോബൽ ജോയിൻഡ് സെക്രട്ടറി ഡോ. സുനന്ദകുമാരി, ഗ്ലോബൽ യുത്ത് ഫോറം പ്രസിഡന്റ്‌ ഷിബു ഷാജഹാൻ, ചാപ്റ്റർ പ്രസിഡന്റ്‌ തോമസ് സ്കറിയ, പ്രസാദ് നാരായണൻ എന്നിവർ പങ്കെടുത്തു.