വിതുര:വിതുര പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയ എ.ഇ നിയമനത്തിൽ ആദിവാസി സംവരണം അട്ടിമറിച്ചുവെന്നാരോപിച്ച് ആദിവാസി കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര പഞ്ചായത്ത് പടിക്കൽ ധർണ നടത്തി.കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. ആദിവാസി കോൺഗ്രസ് ജില്ലാപ്രസിഡന്റ് പൊൻപാറ സതീശൻ, പ്രേംഗോപകുമാർ, മേമല വാർഡ് മെമ്പർ മേമലവിജയൻ,ആനപ്പാറ വാർഡ് മെമ്പർ വിഷ്ണുആനപ്പാറ, പേപ്പാറ വാർഡ് മെമ്പർ ലതകുമാരി, ചെറ്റച്ചൽ വാ‌ർഡ് മെമ്പർ സുരേന്ദ്രൻ നായർ,മുൻ കല്ലാർ വാ‌ർഡ് മെമ്പർ ബി.മുരളീധരൻനായർ എന്നിവർ പങ്കെടുത്തു.