vyapari

വിതുര: അശാസ്ത്രീയപരമായ ടി.പി.ആർ നിരക്കിന്റെ അടിസ്ഥാനത്തിൽ കച്ചവടസ്ഥാപനങ്ങൾ പൂട്ടിക്കുന്നത് അവസാനിപ്പിക്കുക, എല്ലാദിവസവും കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ അനുമതി നൽകുക, ലോക്ക്ഡൗണിൽ ആത്മഹത്യചെയ്ത വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരിവ്യവസായി ഏകോപന സമിതി വിതുര യൂണിറ്റിന്റെ നേതൃത്വത്തിൽ വിതുരയിൽ പ്രതിഷേധിച്ചു. ഏകോപന സമിതി വിതുര യൂണിറ്റ് പ്രസിഡന്റ് ജെ. മാടസ്വാമിപിള്ള, സെക്രട്ടറി എ.ആർ. സജീദ്, ട്രഷറർ എം.എസ്. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

caption: എല്ലാ ദിവസവും കടകൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റിന്റെ നേതൃത്വത്തിൽ വിതുര കലുങ്ക് ജംഗ്ഷനിൽ നടത്തിയ ധർണ.