മാമുക്കോയ പ്രധാന വേഷത്തിൽ എത്തുന്ന ഹ്രസ്വചിത്രം ജനാസ നവാഗതനായ കിരൺ കാമ്പ്രത്ത് സംവിധാനം ചെയ്യുന്നു. ഗന്ധർവൻ ഹാജി എന്ന വേറിട്ട കഥാപാത്രമായാണ് മാമുക്കോയ എത്തുന്നത്. സരസ ബാലുശേരി, സിദ്ദിഖ് കൊടിയത്തൂർ, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദർ, ഷാജി കൽപ്പറ്റ എന്നിവരാണ് മറ്റു താരങ്ങൾ. ഉടൻതന്നെ സൈന പ്ളേ ഒ.ടി.ടിയിൽ റിലീസ് ചെയ്യും. എൽ.ബി എന്റർടെയ്‌ൻമെന്റിന്റെയും ഡ്രീം മേക്കേഴ്സ് ക്ളബിന്റെയും ബാനറിലാണ് നിർമ്മാണം. ഡോൺ വിൻസന്റ് സംഗീത സംവിധാനവും ഘനശ്യാം എഡിറ്റിംഗും ഛായാഗ്രഹണവും നിർവഹിക്കുന്നു.