perfume

ആർദ്രഗാനങ്ങളിലൂടെ സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ശ്രീകുമാരൻ തമ്പി നീണ്ട ഇടവേളയ്ക്ക് ശേഷം രചിച്ച 'പെർഫ്യൂമി'ലെ ഗാനം റിലീസായി. രാജേഷ് ബാബു.കെ സംഗീതം നൽകി മധുശ്രീ നാരായണൻ ആലപിച്ച പെർഫ്യൂമിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. ചലച്ചിത്രതാരങ്ങളായ വിനീത്, മിർണ മേനോൻ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസായത്. കനിഹ, പ്രതാപ് പോത്തൻ, ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ ഹരിദാസ് ഒരുക്കിയ 'പെർഫ്യൂം' ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്. റിലീസ് ചെയ്ത മറ്റ് രണ്ട് ഗാനങ്ങളും മികച്ച ഗാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചുകഴിഞ്ഞു. നവാഗതരായ ഗാനരചയിതാക്കളുടെ ഹൃദയഹാരിയായ ഗാനങ്ങളും ഈ ചിത്രത്തിന്റെ മറ്റൊരു പുതുമയാണ്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട പെർഫ്യൂമിന്റെ ട്രെയ്ലർ ഹിറ്റായിരുന്നു. എല്ലാ ഗാനങ്ങൾക്കും സംഗീതം ഒരുക്കിയത് രാജേഷ് ബാബുവാണ്. ശ്രീകുമാരൻ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, സുജിത്ത് റ്റോട് എന്നിവർ രചിച്ച ഗാനങ്ങൾ കെ.എസ്.ചിത്ര, മധുശ്രീ നാരായണൻ, പി.കെ.സുനിൽ കുമാർ, രഞ്ജിനി ജോസ് എന്നിവരാണ് ആലപിച്ചത്. മോത്തി ജേക്കബ് പ്രൊഡക്ഷൻസ്, നന്ദന മുദ്ര ഫിലിംസ് എന്നിവയുടെ ബാനറിൽ മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. രചന: കെ.പി.സുനിൽ, ക്യാമറ: സജത്ത് മേനോൻ, എഡിറ്റർ: അമൃത് ലൂക്ക, പി.ആർ.ഒ: പി.ആർ.സുമേരൻ.