തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ രക്ഷിക്കുക തീരദേശം സംരക്ഷിക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി സംസ്ഥാനത്തൊട്ടാകെ എ.ഐ.ടി.യു.സി നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ നെഹ്റു ജംഗ്ഷനിൽ നടന്ന ധർണ ജില്ല ജനറൽ സെക്രട്ടറി കെ.നിർമ്മലകുമാർ ഉദ്ഘാടനം ചെയ്‌തു.മണ്ഡലം സെക്രട്ടറി വി.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.ആറ്റിപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി ആറ്റിപ്ര അശോകൻ,എ.ഐ.ടി.യു.സി ജോയിന്റ് സെക്രട്ടറി എ.ജയൻ എന്നിവർ സംസാരിച്ചു.