പാലോട്: രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് മുറ്റത്ത് നിന്ന വീട്ടമ്മയ്ക്കും കാർ യാത്രികർക്കും പരിക്ക്. പെരിങ്ങമ്മല ഒഴുകുപാറയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ഒഴുകുപാറ സ്വദേശി ബഷീറിന്റെ വീട്ടുമുറ്റത്താണ് കാർ തലകീഴായി മറിഞ്ഞത്.
കാർ ഓടിച്ചിരുന്ന തെന്നൂർ നരിക്കല്ല് സ്വദേശി സനുവിന്റെ കൈകൾക്കും തലയ്ക്കും പരിക്കേറ്റു. പെരിങ്ങമ്മലയിൽ നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാർ തലകീഴായി മറിയുന്നതിനിടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ബഷീറിന്റെ ഉമ്മ റൈഹാനത്തിന് ഗുരുതരമായി പരിക്കേറ്റു. ഇവർക്ക് തലയ്ക്കും കാലിനും ആഴത്തിലുള്ള മുറിവും പൊട്ടലുമുണ്ട്. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.