court

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിൽ ശാന്തമ്മ രാജൻ പി.ദേവിന്റെ മുൻകൂർ ജാമ്യ ഹർജി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കേസന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പൊലീസിന്റെ വാദം പരിഗണിച്ചാണ് ഹർജി തള്ളിയത്. പ്രിയങ്കയുടെ ശരീരത്തിൽ കണ്ട 15 മുറിവുകളെകുറിച്ച് സൂക്ഷ്മമായ അന്വേഷണം ആവശ്യമാണെന്നും ഇതിന് ശാന്തമ്മയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് പൊലീസിന്റെ ആവശ്യം. ഒന്നാം പ്രതിയായ ഉണ്ണിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടാം പ്രതിയാണ് ശാന്തമ്മ.