മുടപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കുള്ള ആദ്യ സബ്സിഡി തുകകൾ വിതരണം ചെയ്തു. കുടുംബശ്രീ മുഖേന വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പയുടെ പലിശ സബ്സിഡിയും ബി.പി.എൽ കുടുംബശ്രീ യൂണിറ്റുകൾക്കുള്ള റിവോൾവിംഗ് ഫണ്ട് തുകയും ഇതോടൊപ്പം വിതരണംചെയ്തു. മുരുക്കുംപുഴ, മംഗലപുരം, ചെമ്പകമംഗലം എന്നിവിടങ്ങളിലാണ് പഞ്ചായത്തിൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്.
മംഗലപുരം ജനകീയ ഹോട്ടലിന് വേണ്ടി രാധയ്ക്ക് ചെക്ക് നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.എ.എസ്, വി. അജികുമാർ, ബി.സി. അജയരാജ്, കെ. കരുണാകരൻ, സെക്രട്ടറി ജി.എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ്, സി.ഡി.എസ് അക്കൗണ്ടന്റ് ഷീന, ജില്ലാ മിഷൻ ബ്ലോക്ക് കോ - ഓർഡിനേറ്റർ ആതിര, സി.ഡി.എസ് അംഗങ്ങളായ പ്രേമ, സജിന, റംല, സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.