photo

പാലോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന കടയടപ്പു സമരം നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിൽ പൂർണം. പാലോട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ധർണ യൂണിറ്റ് പ്രസിഡന്റ് എച്ച്. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സലാഹുദ്ദീൻ, ട്രഷറർ രവീന്ദ്രൻ പിള്ള, സോജി സെബാസ്റ്റ്യൻ, നിസാം, മധുസൂപ്പർ, സുകുമാരൻ നായർ എന്നിവർ നേതൃത്വം നൽകി. പെരിങ്ങമ്മലയിൽ യൂണിറ്റ് പ്രസിഡന്റ് ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. എച്ച്. അഷ്റഫ്, മോഹൻകുമാർ, സലാഹുദ്ദീൻ, ഇല്യാസ് കുഞ്ഞ് എന്നിവർ നേതൃത്വം നൽകി. നന്ദിയോട്ട് നടന്ന ധർണ യൂണിറ്റ് പ്രസിഡന്റ് പുലിയൂർ രാജൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുബ്രഹ്മണ്യ പിള്ള, ട്രഷറർ ശശി, ശ്രീകുമാർ, രാകേഷ്, അഭിലാഷ് രാജൻ, അരുൺ, അനീഷ്, മനോജ് പാലോട്, രവി, യമുനാ ദാസ്, ശ്രീരാജ് സുമഫ്ലക്സ്, സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

ക്യാപ്ഷൻ ...വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പാലോട്ട് നടന്ന കടയടപ്പ് സമരം എച്ച്. അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു