roshan

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ചോക്ക്‌ഡ്" എന്ന സിനിമക്കു ശേഷം റോഷൻ മാത്യു അഭിനയിക്കുന്ന ബോളിവുഡ് ചിത്രമായ ഡാർലിംഗ്‌സിന്റെ ചിത്രീകരണം ആരംഭിച്ചു. ആലിയ ഭട്ടാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആലിയഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്‌ഷൻസും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേർന്നാണ് നിർമ്മാണം. ജസ്‌മീത് കെ. റീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷീഫാലി ഷാ, വിജയ്‌വർമ്മ എന്നിവരാണ് മറ്റു താരങ്ങൾ. ഗുൽസാറിന്റെ വരികൾക്ക് വിശാൽ ഭരധ്വാജാണ് സംഗീതം. അതേസമയം കോബ്ര, കൊത്ത്, കുരുതി, ചതുരം, കുമാരി തുടങ്ങി നിരവധി ചിത്രങ്ങളാണ് റോഷന്റേതായി ഒരുങ്ങുന്നത്.