മുടപുരം: അഴൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡായ ഗാന്ധിസ്മാരകത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് രൂപീകരിച്ച ഗാന്ധിസ്മാരകം ജനകീയ കൂട്ടായ്മ നാടിന് ആശ്വാസമാകുന്നു. കൊവിഡിന്റെ ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും വാർഡിലെ മുഴുവൻ രോഗബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും തൊഴിൽ നഷ്ടമായി ദുരിതത്തിലായവർക്കും ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, മരുന്ന്, ഭക്ഷണപ്പൊതികൾ, ആശുപത്രികളിലേക്ക് യാത്രാസൗകര്യം തുടങ്ങിയവയും അണുനശീകരണം നടത്താനും ഈ വാട്സ്ആപ്പ് കൂട്ടായ്മ മുന്നിലുണ്ട്. പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത്, പൊലീസ്, ആരോഗ്യവിഭാഗം തുടങ്ങിയവരുടെ പിന്തുണ ഉണ്ടാകുന്നുണ്ടെന്നും കൂട്ടായ്മയുടെ അഡ്മിൻമാരായ എസ്. സുജിത്ത്,
എ.ആർ. നിസാർ, സുധീഷ്.എസ്, എ. അഷറഫ്, കൂട്ടായ്മ പ്രസിഡന്റ് ആർ. നൗഷാദ് എന്നിവർ അറിയിച്ചു.
ഗ്രൂപ്പ് വോളന്റിയർമാരായ എ. മുജീബ്, എം. രാജേഷ്, എസ്. ഷിജു, മോളിനാ രേണു, മോനിഷ. എം, എൻ. സൽമാൻ, അജ്മൽ, ഹെജി, എ.അർഷക്, എ.ഗഫൂർ, എ.ഷാഫി, ഫാത്തിമാനിസാം തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.