ksu

ചിറയിൻകീഴ്: പിണറായി സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന്റെ ഭാഗമായി ചിറയിൻകീഴ് പുളിമൂട് ജംഗ്ഷനിൽ കെ.എസ്‌.യു പ്രവർത്തകർ സമരം സംഘടിപ്പിച്ചു.സമരം സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം ഉദ്ഘാടനം ചെയ്തു.സുനേജോ സ്റ്റീഫൻസൺ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് മുട്ടപ്പലം മുഖ്യപ്രഭാഷണം നടത്തി.തൻസീർ കുടവൂർ, മഹിൻ.എം.കുമാർ, അസർ കുടവൂർ, ശ്രീറാം ആർ.എസ്, ശ്രീജിത്ത് കൃഷ്ണൻ, അജയഘോഷ് ബി.ജി, ജോമോൻ സി.എം, അനീഷ് ടി.ആർ എന്നിവർ സംസാരിച്ചു.