ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ ചെന്നൈ പോയസ് ഗാർഡനിൽ ധനുഷിന് ആഡംബര വീട് ഒരുങ്ങുന്നു. ഭാര്യാപിതാവും സൂപ്പർ സ്റ്റാറുമായ രജനീകാന്ത് താമസിക്കുന്ന വീടിന് സമീപമാണ് ധനുഷിന്റെ സ്വപ്നഭവനം ഉയരുന്നത്. 150 കോടി ചെലവിൽ നാലുനിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീട്. അത്യാധുനിക ജിമ്മും സ്വിമ്മിംഗ്പൂളും
ഫുട്ബാൾ കോർട്ടും അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയേറ്ററുമെല്ലാം സ്മാർട് ടെക്നോളജിയിൽ അധിഷ്ഠിതമായ വീട്ടിൽ ഉണ്ടാവും. ഫെബ്രുവരിയിലായിരുന്നു ഭൂമി പൂജ. 2004 ൽ വിവാഹിതരായ ധനുഷ്- ഐശ്വര്യ ദമ്പതികൾക്ക് ലിംഗ, യാത്ര എന്നീ മക്കളുണ്ട്. അൽവാർപേട്ടിലാണ് ധനുഷ് ഇപ്പോൾ താമസിക്കുന്നത്. നെറ്റ് ഫിക്സിൽ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ദി ഗ്രേ മാനിൽ ആണ് ധനുഷ് അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് അമേരിക്കയിൽ നടന്നുവരികയാണ്.