karuna

വെമ്പായം: ആനാട് ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സിയിലെ കൊവിഡ് രോഗികൾക്ക് സൗജന്യ സായാഹ്നഭക്ഷണം നൽകി വരുന്ന കെ. കരുണാകരൻ ചാരിറ്റബിൾ ഫണ്ടേഷൻ ഭാരവാഹികളെ ആദരിച്ചു. കെ. കരുണാകരന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെല്ലങ്കാവിൽ നടന്നചടങ്ങിൽ വച്ചാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭാരവാഹികളായ എം. സുനിതകുമാരിയെയും, പി. രാജീവ് കുമാറിനെയും ആദരിച്ചത്.