തിരുവനന്തപുരം:1971 ൽ നടന്ന യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കൈവരിച്ച വിജയത്തിന്റെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയ ദീപശിഖ,ഇന്നലെ ദക്ഷിണവ്യോമസേനാ ആസ്ഥാനത്ത് എത്തിച്ചേർന്നു. ദക്ഷിണവ്യോമസേനാമേധാവി എയർ മാർഷൽ മാനവേന്ദ്ര സിംഗ് പാങ്ങോട് സൈനികകേന്ദ്രമേധാവി ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രിയിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി.സീനിയർ എയർ സ്റ്റാഫ് ഓഫീസർ എയർ മാർഷൽ ജെ.ചലപതി ഉൾപ്പെടെ ദക്ഷിണവ്യോമസേനാ ആസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരും ആർമി ഉദ്യോഗസ്ഥരും പങ്കെടുത്തു.
caption ദക്ഷിണവ്യോമസേനാ ആസ്ഥാനത്ത് എത്തിയ വിജയദീപശിഖയെ എയർ മാർഷൽ മാനവേന്ദ്രസിംഗ് എതിരേൽക്കുന്നു