vyapa

നെയ്യാറ്റിൻകര: വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ കടയടപ്പ് സമരം നെയ്യാറ്റിൻകരയിൽ പൂ‌‌ർണം. സമരത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ നിരാഹാര സമരം സംഘടിപ്പിച്ചു. മുൻ യൂണിറ്റ് പ്രസിഡന്റ് വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം സതീഷ് ശങ്കർ, യൂണിറ്റ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ മഞ്ചത്തല സുരേഷ്, ഭാരവാഹികളായ സജൻ ജോസഫ്, എച്ച്. ദാവൂദ്, വിജയൻ, സദാശിവ പണിക്കർ എന്നിവർ നേതൃത്വം നൽകി. ഫ്രാൻ ജനറൽ സെക്രട്ടി എസ്.കെ. ജയകുമാർ മുഖ്യ പ്രഭാക്ഷണം നടത്തി. ഗാന്ധി മിത്ര മണ്ഡലം പ്രസിഡന്റ് മണലൂർ ശിവപ്രസാദ്, സെക്രട്ടറി ബിനു മരുതത്തൂർ, കൂട്ടപ്പന മഹേഷ്, ഷിബുരാജ് കൃഷ്ണ, അജിത, അലി ഫാത്തിമ, ഗ്രാമം പ്രവീൺ, ആന്റണി അലൻ, ബാബു എസ് നായർ, എ.എൽ സതീഷ്, ശബരിനാഥ് രാധാകൃഷ്ണൻ, മുരുകൻ, വിജയൻ, എസ്.എം മോഹനൻ, ഹരികുമാർ, ശ്രീധരൻ നായർ എന്നിവർ പങ്കെടുത്തു.