നെയ്യാറ്റിൻകര: സ്വർണ്ണക്കടത്തുകാരെയും മയക്കുമരുന്ന് മാഫിയകളെയും സംരക്ഷിക്കുന്ന പിണറായി സർക്കാർ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി സ്വദേശാഭിമാനി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത് ഉദ്ഘാടനം ചെയ്തു. പൂകൈത ശിവകുമാർ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ഷിബുരാജ് കൃഷ്ണ, സംസ്ഥാന മീഡിയ സെൽ കൺവീനർ ചന്ദ്രകിരൺ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പോരന്നൂർ വിമൽ, മാറാടി അഖിൽ, കോട്ടൂർ അജയൻ, ജില്ലാ മണ്ഡലം ഭാരവാഹികളായ രമേശ്വരം ഹരി, സുരേഷ് അനന്തേരി, രാജി കൃഷ്ണ, അനൂപ് മഹേശ്വർ, മനോജ്, നിധിൻ, സാജൻ, രതീഷ്, രതിൻ, ലാലു, നന്ദു എന്നിവർ നേതൃത്വം നൽകി.