ആറ്റിങ്ങൽ: തോന്നയ്‌ക്കൽ സായിഗ്രാമത്തിലെ സായിനാരായണാലയം ഊട്ടുപുരയിൽ നാലരക്കോടി
പേർക്ക് ഭക്ഷണം നൽകിയതിന്റെ ആഘോഷം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്‌തു. ട്രസ്റ്റ് ചെയർപേഴ്സൺ റിട്ട. ജസ്റ്റിസ് എ. ലക്ഷ്‌മിക്കുട്ടി അമ്മ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ, ഷാജൻ സ്‌കറിയ, ഷാജി ലൂക്കോസ്, കെ.എൻ. ഗോപകുമാരൻ നായർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, കുരിക്കകം വാർഡ‌് മെമ്പർ മനോജ്, കുടവൂർ വാർഡ് മെമ്പർ തോന്നയ്‌ക്കൽ രവി, അഡ്വ. മുട്ടത്തറ വിജയകുമാർ, പ്രൊഫ. ബി. വിജയകുമാർ, ഡോ. വി. വിജയൻ, ഇ.എസ്. അശോക് കുമാർ, അബ്ദുൾ സഫീർ, ജയകുമാർ എന്നിവർ പങ്കെടുത്തു.