മലയിൻകീഴ്: മോഷ്ടാവെന്നാരോപിച്ച് മലയാളി യുവാവിനെ തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി അല്ലൂരിൽ ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും പ്രതികളെ നിയമത്തിനുമുന്നിൽ
കൊണ്ടുവരണമെന്നും മാതാവ് സതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഡിസംബർ 25 നാണ് വിളവൂർക്കൽ വിഴവൂർ തെങ്ങുവിളാകം വീട്ടിൽ (മിച്ചഭൂമി) ആർ. സതിയുടെ മകൻ എസ്. ദീപു(21)കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ടൂർ പോയതായിരുന്നു ദീപു. സുഹൃത്ത് തൃക്കണ്ണാപുരം ആറാമട കുന്നപ്പുഴ കൃഷ്ണകൃപയിൽ ബി. അരവിന്ദിന് (23 ) മർദ്ദനത്തിൽ പരിക്കേറ്റിരുന്നു. ഒരുവർഷമായിട്ടും മകനെ കൊന്ന പ്രതികളെ കണ്ടെത്തിയിട്ടില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകി. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ 8 പേരാണ് തമിഴ്നാടിലേക്ക് പോയതെന്നും ഇവരിൽ രണ്ട് പേരെ സംബന്ധിച്ച് ഇപ്പോഴും വിവരമില്ലെന്നും സതി പറഞ്ഞു. വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് അംഗം സഞ്ജയ് ജഗൻ, സജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
(ഫോട്ടോ അടിക്കുറിപ്പ്....തമിഴ്നാട്ടിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ദീപുവിന്റെ മാതാവ് സതിയുടെ വാർത്താ സമ്മേളനം.(2) മരിച്ച ദീപു(21))