വെള്ളറട: വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക, വ്യാപാര പീഡനം അവസാനിപ്പിക്കുക, വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളറട യൂണിറ്റ് സംഘടിപ്പിച്ച ധർണ ജില്ലാ വൈസ് പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി എസ്.ഷബീർ, ആർ.സതീഷ് കുമാർ, പി.എസ്.ഷാജി, സെയ്യദലി, തോമസ് ജോസഫ് എന്നിവർ സംസാരിച്ചു.
caption: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വെള്ളറടയിൽ സംഘടിപ്പിച്ച ധർണ ജില്ലാ വൈസ് പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു