വർക്കല: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ വർക്കലയിൽ കടയടപ്പും ഉപവാസ സമരവും നടന്നു. വർക്കല ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭ കാര്യാലയം,വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, ഇന്ദിരാപാർക്ക് എന്നിവിടങ്ങളിൽ വ്യാപാരികൾ പ്രതിഷേധ സമരം നടത്തി. യൂണിറ്റ് പ്രസിഡന്റ കെ.രാജേന്ദ്രൻനായർ, ജനറൽ സെക്രട്ടറി എം.ഷാഹുൽഹമീദ്, ട്രഷറർ പി.സുഗുണൻ, വൈസ് പ്രസിഡന്റുമാരായ സി.വിജയപ്രകാശൻപിളള, എസ്.ശ്രീകുമാർ, വി.അജിത് കുമാർ, ചന്ദ്രമതിഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.
വടശേരിക്കോണം യൂണിറ്റിന്റെ ആബിമുഖ്യത്തിൽ ഒറ്റൂർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടന്ന ധർണ ജില്ലാ വൈസ് പ്രസിഡന്റ് ബി.ജോഷിബാസു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ജനറൽ സെക്രട്ടറി ഡി.എസ്.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. എസ്.ഷൈൻ, ജെ.ഗജേന്ദ്രൻ, ബി.ലാജി,പ്രദീപ്,റഹിം, മഹേശൻ,വിജയൻ തുടങ്ങിയവർ സംസാരിച്ചു.