covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 14,373 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. 10.9 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 142 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 13,960 ആയി.

6​ ​ജി​ല്ല​ക​ളി​ൽ​ ​കൊ​വി​ഡി​നെ
പി​ടി​ച്ചു​കെ​ട്ടാ​ൻ​ ​തീ​വ്ര​ശ്ര​മം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കൊ​വി​ഡ് ​രോ​ഗ​വ്യാ​പ​നം​ ​കു​റ​യാ​ത്ത​ ​ആ​റു​ ​ജി​ല്ല​ക​ളി​ൽ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​ക​ർ​ശ​ന​മാ​ക്കാ​ൻ​ ​തീ​രു​മാ​നം.​ ​രോ​ഗി​ബാ​ധി​ത​രെ​ ​അ​തി​വേ​ഗ​ത്തി​ൽ​ ​ക​ണ്ടെ​ത്തി​ ​പ​ക​ർ​ച്ചാ​സാ​ദ്ധ്യ​ത​ ​ഒ​ഴി​വാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​കൂ​ടി​യ​ ​തൃ​ശൂ​ർ,​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട് ​എ​ന്നീ​ ​ജി​ല്ല​ക​ളി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ്ര​ത്യേ​ക​ ​യോ​ഗ​ത്തി​ലാ​ണ് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത്.
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​രും​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​മാ​രും​ ​ഉ​ൾ​പ്പെ​ടെ​ ​പ​ങ്കെ​ടു​ത്തു.​ ​രോ​ഗ​ ​വ്യാ​പ​ന​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​ക​ൾ​ ​പ​ര​മാ​വ​ധി​ ​കൂ​ട്ടാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ക്വാ​റ​ന്റൈ​നും​ ​കോ​ണ്ടാ​ക്ട് ​ട്രെ​യ്‌​സിം​ഗും​ ​ശ​ക്ത​മാ​ക്ക​ണം.​ ​വീ​ട്ടി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യാ​ൻ​ ​സാ​ധി​ക്കാ​ത്ത​വ​രെ​ ​ദ്വി​തീ​യ​ത​ല​ ​ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റും.​ ​അ​നു​ബ​ന്ധ​ ​രോ​ഗ​മു​ള്ള​വ​രെ​ ​കൊ​വി​ഡ് ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.